തിരുവനന്തപുരം > സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിക്കു നേരെ കോഴിക്കോട് വെച്ചുണ്ടായ സംഘപരിവാർ ആക്രമണത്തിൽ പുരോഗമന കലാ സാഹിത്യസംഘം പ്രതിഷേധിച്ചു. മുൻപ് പലവട്ടം ബിന്ദു ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു ദളിത് സ്ത്രീ ചങ്കൂറ്റത്തോടെ തലയുയർത്തി പിടിച്ച് മുന്നോട്ടു പോകുന്നത് വർണ്ണവ്യവസ്ഥയുടെ ആരാധകരായ ആർഎസ്എസിന് സഹിക്കാനാവുന്നില്ല എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
ബിന്ദുവിനെതിരായ ആക്രമണത്തിൽ കൃത്യമായ പോലീസ് നടപടി ഉണ്ടാവണം. ആവശ്യമായ സംരക്ഷണം അവർക്ക് നൽകണം. സംഘപരിവാറിൻ്റെ ദളിത് വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ ജനാഭിപ്രായം ഉയർന്നു വരണമെന്ന് പു.ക.സ സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ പ്രസതാവനയിൽ പറഞ്ഞു.