സംസ്ഥാനത്ത് ഇതുവരെ 230 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയ 141 പേർക്കും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 59 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളിൽ 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും ഏഴ് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശ്ശൂര്‍ 4, കൊല്ലം 3, മലപ്പുറം 2, എറണാകുളത്ത് ഒരാൾ എന്നിവരാണ് സമ്പർക്ക രോഗികൾ.
തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നും എത്തിയതാണ്. എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഖാനയിൽ നിന്നും, ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിയത്.
മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും, ഒരാൾ സ്‌പെയിനിൽ നിന്നും, പാലക്കാട് 2 പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും, കോഴിക്കോട് ഒരാൾ വീതം യുഎയിൽ നിന്നും, യുകെയിൽ നിന്നും, കാസർഗോഡ് 2 പേർ യുഎഇയിൽ നിന്നും, തിരുവനന്തപുരത്ത് ഒരാൾ യുഎഇയിൽ നിന്നും, പത്തനംതിട്ട ഒരാൾ ഖത്തറിൽ നിന്നും, കോട്ടയത്ത് ഒരാൾ ഖത്തറിൽ നിന്നും, ഇടുക്കിയിൽ ഒരാൾ ഖത്തറിൽ നിന്നും, കണ്ണൂരിൽ ഒരാൾ യുഎഇയിൽ നിന്നും, വയനാട് ഒരാൾ യുഎസ്എയിൽ നിന്നുമാണ് എത്തിയത്. തമിഴ്‌നാട് സ്വദേശി ഖത്തറിൽ നിന്നും, കോയമ്പത്തൂർ സ്വദേശി യുകെയിൽ നിന്നും വന്നതാണ്.