കുമളി > കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കുമളിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിജെപിയെ തോൽപിക്കലാണ് പ്രധാനം. പ്രാദേശിക കക്ഷികൾ ഇക്കാര്യത്തിൽ നിർണ്ണായകമാണ്. കേരളത്തിൽ കോൺഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമാവില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് അനുകൂല പ്രസംഗം എൽഡിഎഫിന് ഗുണകരമാവില്ല.
രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ ബിജെപി ഇതര പർടികളാണ് ശക്തം. അതിൽ മൂന്നിടത്ത് മാത്രമാണ് കോൺഗ്രസ് ഉള്ളത്. ബാക്കിയിടങ്ങളിൽ കോൺഗ്രസ്, ബിജെപി ഇതര പ്രാദേശിക പാർടികളാണ് ശക്തം. ഈ സാഹചര്യത്തിൽ പ്രാദേശിക പാർടികളെ മാറ്റി നിർത്തി ദേശീയ ബദൽ പ്രായോഗികമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.