തിരുവനന്തപുരം > കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ നടക്കും. സംസ്ഥാനത്തെ 2273 കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, കല, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളാകും.
തലശേരിയിൽ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർഎസ്എസുകാർ കൊന്ന യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനമാണ് ചൊവ്വാഴ്ച. കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും നാടിനെ വർഗീയ കലാപത്തിലേക്ക് തള്ളിവിടാനും ആർഎസ്എസും എസ്ഡിപിഐയും മത്സരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് പതിനായിരങ്ങൾ പങ്കെടുക്കും.