Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഞാനും പ്രതിപക്ഷ നേതാവായിരുന്നു, പിണറായി സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിച്ചു’; രമേശ് ചെന്നിത്തല

by News Desk
January 4, 2022
in KERALA
0
‘ഞാനും-പ്രതിപക്ഷ-നേതാവായിരുന്നു,-പിണറായി-സർക്കാരിനെതിരെ-ശക്തമായ-പോരാട്ടം-നയിച്ചു’;-രമേശ്-ചെന്നിത്തല
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷവും പിണറായി വിജയൻ സർക്കാരിനെതിരായ ശക്തമായ പോരാട്ടം നയിച്ചത് താനായിരുന്നുവെന്ന് . സർക്കാരിനെതിരായ പോരാട്ടം ഇനിയും തുടരും. കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത് ഒറ്റയാൻ പോരാട്ടമായിരുന്നു. തനിക്ക് ആരോടും അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയ്ക്ക് അഭിപ്രായങ്ങൾ പറയാമെങ്കിലും കെപിസിസി പ്രസിഡൻ്റും താനും പറയുന്നതാണ് പാർട്ടിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ചെന്നിത്തലയുടെ പ്രതികരണം. ഡിലിറ്റ് വിവാദത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തനിക്ക് ആരോടും അഭിപ്രായ വ്യത്യാസമില്ല, താനും പ്രതിപക്ഷ നേതാവായിരുന്നു. വി ഡി സതീശന്‍റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. അതിനാൽ തന്നെ പൊതുസമൂഹത്തിന് ഗുണകരമാകുന്ന വിഷയങ്ങൾ ഉന്നയിക്കാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ് ഡി ലിറ്റ് വിഷയത്തിൽ ദേശീയ മാധ്യമങ്ങൾ പോലും തന്നെ ബന്ധപ്പെടുന്നുണ്ട്. താൻ ഉന്നയിച്ച കാര്യങ്ങൾ ദേശീയ പ്രാധാന്യമുള്ളതാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ മറുപടി പറയേണ്ട ബാധ്യതയുണ്ട്. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചുവെന്ന ഗവർണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്. അദ്ദേഹം അപകടകരമായ മൗനം പാലിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രാഷ്ട്രപതിയുടെ ഡി ലിറ്റ് വിഷയത്തില്‍ കേരള സര്‍വ്വകലാശാല വിസിയുടെ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിക്ക് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരള പോലീസ് തോന്നുന്നത് പോലെയാണ് പ്രവർത്തിക്കുന്നത്. നിരപരാധികളെ ആക്രമിക്കുന്നു. എന്ത് ചെയ്താലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണുള്ളതെന്നും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോൾ ചെന്നിത്തല പറഞ്ഞു.

ഡിലിറ്റ് വിഷയത്തിൽ രമേശ് ചെന്നിത്തല അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാൽ ഏകീകൃത അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡൻ്റും അക്കാര്യം പറഞ്ഞിട്ടുണ്ട്. അതാകും കോൺഗ്രസിൻ്റെ അഭിപ്രായമെന്നും സതീശൻ കൂട്ടിച്ചേർത്തു.

രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിസമ്മതിച്ചതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന ഗുരുതര ആരോപണമാണ് രമേശ് ചെന്നിത്തല നടത്തിയത്. സർക്കാരിൻ്റെ ഇടപെടൽ കൊണ്ടാണോ രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം സർവകലാശാല തള്ളിയതെന്ന് ചെന്നിത്തല ചോദിച്ചിരുന്നു.

Previous Post

മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ’ കിരീടവുമായി മെൽബൺ മലയാളി

Next Post

കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം തന്നെവെച്ചുവേണ്ടെന്ന് ജിഫ്രി തങ്ങള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കമ്യൂണിസ്റ്റ്-വിരുദ്ധപ്രചരണം-തന്നെവെച്ചുവേണ്ടെന്ന്-ജിഫ്രി-തങ്ങള്‍

കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം തന്നെവെച്ചുവേണ്ടെന്ന് ജിഫ്രി തങ്ങള്‍

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.