തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ട്പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടുപേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
തിരുവനന്തപുരത്ത് 9 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ 3 പേർ യു.എ.ഇയിൽ നിന്നും 2 പേർ യു.കെയിൽ നിന്നും വന്നവരാണ്. തൃശൂരിൽ 3 പേർ കാനഡയിൽ നിന്നും, 2 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നവരാണ്.മലപ്പുറത്ത് 6 പേർ യു.എ.ഇയിൽ നിന്ന് വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് 109 പേരും ഉൾപ്പെടെയാണിത്. 20 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാർജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂർ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ ഒരാൾ വീതം എന്നിങ്ങനെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ നിലവിൽ 139 പേരാണ് ചികിത്സയിലുള്ളത്.
Content Highlights: Omicron Cases Kerala;29 more tested positive for Omicronin the state, Total number of patients reached 181