കേപ്ടൗണ്‍
ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ആറിന് ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന പഴയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നാണ് തീപിടിത്തം ആരംഭിച്ചത്. നിലവില്‍ പാർലമെന്റ് സ്ഥിതിചെയ്യുന്ന നാഷണൽ അസംബ്ലി കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നെന്ന് പൊതുമരാമത്ത് മന്ത്രി പട്രീഷ്യ ഡി ലില്ലി പറഞ്ഞു.
കേപ്ടൗണില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.