എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 8 പേർ യുഎഇയിൽ നിന്നും 3 പേർ ഖത്തറിൽ നിന്നും 2 പേർ യുകെയിൽ നിന്നും ഒരോരുത്തർ വീതം ഫ്രാൻസ്, ഫിലിപ്പിൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്.
പത്തനംതിട്ടയിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഓരോരുത്തർ വീതം ഖസക്കിസ്ഥാൻ, അയർലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ഓരോ ആൾ വീതം യുകെ, ഉഗാണ്ട, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് രണ്ടു പേർ യുഎഇയിൽ നിന്നും വയനാട് ഒരാൾ യുഎഇയിൽ നിന്നും വന്നതാണ്.
തിരുവനനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ യുഎഇയിൽ നിന്നും വന്നതാണ്. തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ സ്വീഡനിൽ നിന്നും വന്നതാണ്.
അതേസമയം കേരളത്തിൽ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളാണുള്ളത്.
കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി അറിയിച്ചു.