കോവളത്തു നടന്ന സംഭവത്തിൻ്റെ പേരിൽ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന സമീപനം ശരിയല്ലെന്ന് കോടിയേരി പറഞ്ഞു. “ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിൻ്റെ പേരിൽ പൂര്‍ണമായും പോലീസിനെ അധിക്ഷേപിക്കുന്ന സമീപനം കൈക്കൊള്ളേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനു കഴിയും.” കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
Also Read:
കോവളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരനെ തടഞ്ഞു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കിക്കളയാൻ പോലീസ് നിര്‍ബന്ധിച്ചെന്നാണ് ആരോപണം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്തയായതിനു പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിശോധനാസംഘത്തിലുണ്ടായിരുന്ന കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പോലീസ് ഓഫീസര്‍മാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
Also Read:
മദ്യവുമായി പുതുവര്‍ഷത്തലേന്ന് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്റ്റിഗ് സ്റ്റീവൻ ആസ്ബെര്‍ഗിനെ (68)യാണ് പോലീസ് തടഞ്ഞു നിര്‍ത്തിയത്. ഇയാള്‍ കോവളത്തിനു സമീപം ഒരു ഹോം സ്റ്റേ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളാറിലെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നു വാങ്ങിയ 3 കുപ്പി മദ്യവുമായി പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധനയ്ക്കായി റോഡിൽ നിൽക്കുകയായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്‍ത്തുകയും മദ്യത്തിൻ്റെ ബിൽ ആവശ്യപ്പെടുകയുമായിരുന്നു. ബില്ലില്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പറഞ്ഞ പോലീസ് സംഘം സ്റ്റീവനോടു കൈവശമുണ്ടായിരുന്ന മദ്യം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡുവക്കിൽ മദ്യം ഒഴുക്കിക്കളഞ്ഞ ശേഷം കുപ്പിയുമായി സ്റ്റീവൻ മടങ്ങുകയായിരുന്നു. രണ്ട് കുപ്പി മദ്യം ഉപേക്ഷിക്കുന്ന വീഡിയോ സമീപത്തുണ്ടായിരുന്ന മാധ്യമപ്രവര്ത്തകൻ പകര്‍ത്തിയതോടെ മൂന്നാമത്തെ കുപ്പി മദ്യം ഉപേക്ഷിക്കുന്നത് തടഞ്ഞ പോലീസ് ബിൽ കൊണ്ടുവന്നാൽ മതിയെന്നു നിലപാടു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ബില്ലുമായി എത്തുകയും മടങ്ങുകയും ചെയ്തു.
സംഭവം വിവാദമായതിനു പിന്നാലെ പോലീസിനെതിരെ വിമർശനവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടി സ്റ്റീവനെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ മന്ത്രി സ്റ്റീവനു വിശദീകരിച്ചു നൽകുകയും ചെയ്തു.