കോഴിക്കോട് > സംസ്ഥാനത്തെ യഥാർഥ പ്രതിപക്ഷ നേതാവ് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. സംസ്ഥാനത്തിപ്പോൾ രണ്ട് പ്രതിപക്ഷ നേതാവുള്ളതായാണ് അനുഭവം. പ്രതിപക്ഷ നേതാവായ വി ഡി സതീശനും സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട രമേശ് ചെന്നിത്തലയും തമ്മിലുള്ള പ്രസ്താവനാ മത്സരമാണ് അരങ്ങേറുന്നത്.
ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും ഇവർ പ്രസ്താവനകളിറക്കുന്നു. ഗവർണറുടെയും ബിജെപിയുടെയും ഓഫീസ് വഴിയാണ് ഇവർക്ക് വിവരങ്ങൾ ലഭിക്കുന്നത്. ഇത് ഗൗരവമായി കാണണം. ഗവർണറുടെ ഓഫീസ് പ്രതിപക്ഷത്തിന് വിവരങ്ങൾ ചോർത്തി നൽകുന്ന ചാരപ്പണി കേന്ദ്രമാകരുതെന്നും സലീം ആവശ്യപ്പെട്ടു.