തിരുവനന്തപുരം> വൈസ് ചാന്സലറെ വഴിവിട്ട് വിളിച്ചുവരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കാന് ഗവര്ണര് പറഞ്ഞിട്ടുണ്ടെങ്കില് അത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ചാന്സലര് പദവിയുടെ ദുരുപയോഗമാണിതെന്നും സതീശന് പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്കാനുള്ള ശുപാര്ശ സര്ക്കാര് ഇടപെട്ട് കേരള വിസി മടക്കിയെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നത്. എന്നാല്, വിഷയത്തിൽ ചെന്നിത്തല പറഞ്ഞതിന് ഘടകവിരുദ്ധമായാണ് വി ഡി സതീശന് പ്രതികരിച്ചിരിക്കുന്നത്
പ്രശ്നങ്ങള്ക്കെല്ലാം പ്രധാന ഉത്തരവാദി ഗവര്ണറാണെന്ന ശക്തമായ നിലപാട് പ്രതിപക്ഷ നേതാവ് ഉയര്ത്തി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്കാന് ഗവര്ണര്ക്കെന്തധികാരമെന്നും സതീശന് ചോദിച്ചു.
പ്രതിപക്ഷ നിരയിലെ തര്ക്കങ്ങള് സര്ക്കാരിനെതിരെ ആയുധമാക്കുക എന്ന അജണ്ട കൂടിയാണ് യുഡിഎഫ് നിലവില് തുടരുന്നത് എന്നതാണ് ഇരുവരുടേയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.