അഭിമാനവും സന്തോഷവും നിറഞ്ഞ വർഷമാണ് മറയുന്നത്. കളിക്കളത്തിൽ തിളക്കമുള്ള നേട്ടങ്ങൾ നിരവധിയുണ്ടായി. അതിൽ ടോക്യോ ഒളിമ്പിക്സുതന്നെ പ്രധാനം. നീരജ് ചോപ്രയുടെ ജാവ്ലിൻ ത്രോ സ്വർണനേട്ടം എങ്ങനെ മറക്കും. ഹോക്കിയിൽ 41 വർഷത്തിനുശേഷം കിട്ടിയ വെങ്കലമെഡൽ പൊന്നുപോലെ തിളക്കമുള്ളതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് (ഏഴ് മെഡൽ) ഇന്ത്യ സ്വന്തമാക്കിയത്.
കഴിഞ്ഞവർഷത്തിന്റെ ആദ്യപകുതി ആശങ്കയും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു. കോവിഡ് കാര്യമായി ബാധിച്ചു. എന്നാൽ, രണ്ടാംപകുതിയിൽ മാറ്റമുണ്ടായി. എല്ലാ കളിയിലും മികവുപുലർത്താൻ സാധിച്ചു. ഹോക്കിയിൽ ഒളിമ്പിക്സ് മെഡലിനൊപ്പം ഒട്ടേറെ വ്യക്തിഗത ബഹുമതികളും നേടാൻ സാധിച്ചു. നേട്ടങ്ങൾ തുടരാനാകുമെന്നാണ് പ്രതീക്ഷ.
ഒളിമ്പ്യൻ പി ആർ ശ്രീജേഷ്
(ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ)
നേട്ടങ്ങൾ
ടോക്യോ ഒളിമ്പിക്സ് ഒരു സ്വർണം, രണ്ട് വെള്ളി, *നാല് വെങ്കലം
പാരാലിമ്പിക്സ് അഞ്ച് സ്വർണം, എട്ട് വെള്ളി, *ആറ് വെങ്കലം
മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും *അധികം റൺ നേടുന്ന വനിതാ കളിക്കാരി *(10,454 റൺ)
നിലവിൽ കളിക്കുന്നവരിൽ ഏറ്റവും അധികം *രാജ്യാന്തര ഗോളടിച്ചവരിൽ രണ്ടാമനായി *സുനിൽ ഛേത്രി (80)
ഇന്ത്യക്ക് എട്ടാംതവണ സാഫ് ഫുട്ബോൾ കിരീടം
കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ *ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. *ലക്ഷ്യാ സെന്നിന് വെങ്കലം.
നഷ്ടങ്ങൾ
പറക്കും സിഖ് മിൽഖാ സിങ് ഓർമയായി
പി ടി ഉഷയുടെ കോച്ച് ഒ എം നമ്പ്യാർ അന്തരിച്ചു
ഒളിമ്പ്യൻമാരായ എസ് എസ് നാരായൻ, *ഒ ചന്ദ്രശേഖരൻ എന്നിവരും വിടവാങ്ങി
മാറ്റങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കോച്ചായി *രാഹുൽ ദ്രാവിഡ് *ട്വന്റി–20, ഏകദിന ടീം ക്യാപ്റ്റനായി *രോഹിത് ശർമയും