കൊല്ലം /പാലക്കാട് > സിപിഐ എം കൊല്ലം, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. കൊല്ലം സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ പി എ എബ്രഹാം പതാക ഉയർത്തി. വെള്ളി രാവിലെ 10ന് ബി രാഘവൻ നഗറിൽ (കൊട്ടാരക്കര വാളകം പ്രതീക്ഷ കൺവൻഷൻ സെന്റർ) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്, പി കെ ശ്രീമതി, വൈക്കം വിശ്വൻ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കും. 18 ഏരിയയിൽനിന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 242 പ്രതിനിധികളാണുള്ളത്. പൊതുസമ്മേളനം ജനുവരി രണ്ടിന് വൈകിട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
പാലക്കാട് സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ എൻ എൻ കൃഷ്ണദാസ് പതാക ഉയർത്തി. പ്രതിനിധിസമ്മേളനം ടി ചാത്തു, കെ വി വിജയദാസ് നഗറിൽ (പിരായിരി ഹൈടെക് ഓഡിറ്റോറിയം) വെള്ളി രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, കെ കെ ശൈലജ, എം സി ജോസഫൈൻ, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 218 പ്രതിനിധികളാണുള്ളത്. പൊതുസമ്മേളനം ജനുവരി രണ്ടിന് വൈകിട്ട് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.