തിരുവനന്തപുരം > മത തീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി മത നിരപേക്ഷതയാണ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ച് ഇന്ന്. വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന മത തീവ്രവാദ ശക്തികള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ച് നടത്തുന്നത്.
മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴയിലേക്കാണ് മാര്‍ച്ച്.ഡി വൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ് തുടങ്ങിയ നേതാക്കള്‍ നേതൃത്യം നല്‍കും. മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് പകല്‍ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറി ആര് നാസര്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്യും.
അയ്യായിരം പേര് റാലിയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗണ്‍ ഹാളിന് മുന്നില്‍ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.