Also Read :
ഗാഡ്ഗിൽ വിഷയത്തിലടക്കം അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാതെ വന്നത് ബാഹ്യസമ്മർദ്ദം മൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ ഒരു കാര്യം വച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം പി ടി തോമസിന് ഇല്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി ടി നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിടപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല ഉമ്മൻചാണ്ടി പറഞ്ഞു.
Also Read :
ഇടുക്കിയിലെ ഒരു മലയോര മേഖലയിൽ നിന്നും വരുന്ന വ്യക്തി ആയിരുന്നിട്ട് കൂടി ഗാഡ്ഗിൽ അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകളിൽ നിന്നും ഒരിഞ്ച് പോലും പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷെ, അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തങ്ങൾക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാൻ സാധിച്ചില്ല. ബാഹ്യസമ്മർദ്ദങ്ങൾ കാരണമാണ് ഒപ്പം നിൽക്കാൻ കഴിയാത്തത് എന്ന് ഉമ്മൻചാണ്ടി തന്നെ തുറന്ന് സമ്മതിക്കുകയാണ്.
Also Read :
എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പിടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്നുപോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ വിഷയങ്ങളെല്ലാം ഓർത്തെടുത്ത് തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ പരാമർശമുണ്ടായത്.