കണ്ണൂർ: സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വേണ്ട എന്ന മുന്നറിയിപ്പുമായി പന്ന്യൻ രവീന്ദ്രൻ. സിപിഐയിലേക്ക് ഇനിയും ആളുകൾ വരുമെന്നും മനുഷ്യ ജീവനെടുക്കുന്നത് ഏത് പാർട്ടിയാണെങ്കിലും അത് കൊലയാളി പാർട്ടിയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ളവർ സിപിഐയിൽ ചേർന്ന സാഹചര്യത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയം.
സിപിഐയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടി. ഈ പാർട്ടിയിലേക്ക് വരുന്ന ആളുകളെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല. അടിക്ക് തിരിച്ചടി സിപിഐയിൽ ഇല്ല. കൊലപാതകത്തെ നൂറ് ശതമാനം എതിർക്കുന്ന പാർട്ടിയാണ് സിപിഐ. ഒരു മനുഷ്യന്റെ ജീവനെടുക്കാൻ ആർക്കും അധികാരമില്ല. മനുഷ്യ ജീവനെടുക്കുന്നത് ഏത് പാർട്ടിയാണെങ്കിലും അത് രാഷ്ട്രീയ പാർട്ടി അല്ലെന്നും കൊലയാളി പാർട്ടിയാണെന്നും പന്ന്യൻ പറഞ്ഞു.
Content highlights: Party that takes human lives – killer party – Pannyan raveendran