കൊച്ചി > കേരളത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് അതിക്രമം നടത്തുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരെ അകാരണമായി വേട്ടാടുകയാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന പ്രവര്‍ത്തകരെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയാണെന്നും പി എന്‍ ഈശ്വരന് പ്രസ്താവനയില്‍ ആരോപിച്ചു.
ആര്‍എസ്എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് നടപ്പാക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ വേട്ടയാടാനുള്ള നീക്കം സര്‍ക്കാര്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും പ്രാന്ത കാര്യവാഹ് പറഞ്ഞു.