ടേസ്റ്റ്-ദി-ടിവി (Taste the TV or TTTV) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോട്ടോടൈപ്പ് ജപ്പാനിലെ പ്രശസ്തമായ മെയ്ജി സർവകലാശാലയിലെ പ്രൊഫസറായ ഹോമി മിയാഷിത വികസിപ്പിച്ചെടുത്തത്. ഒരു യഥാർത്ഥ മൾട്ടിസെൻസറി കാഴ്ചാനുഭവത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തന്റെ കണ്ടുപിടുത്തം എന്നാണ് പ്രൊഫസർ പറയുന്നത്.
ഓരോ ഭക്ഷണവിഭവങ്ങളുടെയും രുചി വികസിപ്പിക്കാൻ 10 ഫ്ലേവർ കാനിസ്റ്ററുകളുടെ ഒരു കറൗസൽ (കറങ്ങുന്ന പത്രം) ആണ് ടിവിയിൽ പ്രൊഫസർ ക്രമീകരിച്ചിരിക്കുന്നത്. ഈ ഫ്ലേവറുകൾ ചേർന്നാണ് ഭക്ഷണവിഭവത്തിന്റെ രുചി നിർമ്മിക്കുന്നത്. പിന്നീട് ഇത് ഫ്ലാറ്റ് ടിവി സ്ക്രീനിൽ ക്‌ളീൻ ഫിലിമിലേക്ക് മാറുന്നു. തുടർന്ന് സ്ക്രീൻ നക്കുന്ന ഒരു വ്യക്തിക്ക് രുചി നാവിൽ ലഭിക്കും. വളരെ ദൂരത്തിൽ പോലും ആളുകളെ ബന്ധിപ്പിക്കാനും ഇടപഴകാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് മിയാഷിത വിശ്വസിക്കുന്നു.
“വീട്ടിലിരുന്ന് പോലും ആളുകൾക്ക് ലോകത്തിന്റെ മറുവശത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലെയുള്ള അനുഭവം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം,” ജാപ്പനീസ് ഗവേഷകൻ റോയിട്ടേഴ്സിനോട് പറഞ്ഞു. സ്‌ക്രീൻ എന്ന ആശയം വിഡ്ഢിത്തമാണെന്ന് തോന്നുമെങ്കിലും, അത് മനുഷ്യരാശിയുടെ ഭാവിയുടെ ഭാഗമാണെന്ന് ഹോമി മിയാഷിതയ്ക്ക് ബോധ്യമുണ്ട്. ആളുകൾക്ക് ടിവിയിൽ കാണുന്ന സുഗന്ധങ്ങൾ “ഡൗൺലോഡ്” ചെയ്യാനും ഫ്ലേവർ കാനിസ്റ്റർ കറൗസൽ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാനും കഴിയുന്ന ഒരു ലോകത്തെയാണ് ജാപ്പനീസ് പ്രൊഫസർ വിഭാവനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള അഭിരുചികൾ കാഴ്ചക്കാർക്ക് ഡൗൺലോഡ് ചെയ്യാനും സാമ്പിൾ ചെയ്യാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുമെന്നും പ്രൊഫസർ പറയുന്നു.
തന്റെ ടേസ്റ്റ്-ദി-ടിവി ഇപ്പോൾ വാണിജ്യപരമായി വില്പനക്കെത്തുകയാണെങ്കിൽ, അതിന്റെ നിർമ്മാണത്തിന് ഏകദേശം 100,000 യെൻ (ഏകദേശം 65,624 രൂപ) ചിലവാകും എന്ന് മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ തത്കാലം വാണിജ്യവിപണിയിലേക്ക് ടേസ്റ്റ്-ദി-ടിവി അവതരിപ്പിക്കാൻ പദ്ധതിയില്ല.