മടിക്കൈ > ബീഡി തൊഴിലാളി യൂണിയൻ നേതാവ് മടിക്കൈയിലെ പാലങ്കി നാരായണൻ (68) അന്തരിച്ചു. സിപിഐ എം മടിക്കൈ മുൻ ലോക്കൽ സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം, ബീഡി ഫെഡറേഷൻ അഖിലേന്ത്യാ, സ്റ്റേറ്റ്, ജില്ലാ കമ്മിറ്റിയംഗം, താലൂക്ക് വൈസ് പ്രസിഡന്റ്, ഡിവിഷൻ കമ്മിറ്റിയംഗം, റിട്ട ദിനേശ് ബീഡി ഫോര്മാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ സിപിഐഎം മേക്കാട്ട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ: ബാലാമണി (ചാളക്കടവ് ദിനേശ് ബീഡി). മക്കൾ: ബീന(അധ്യാപിക, രാവണീശ്വരം ഗവ സ്കൂൾ), ലീന(പിഡബ്ലുഡി ഓവര്‍സിയര്‍), ബിനീഷ്(സിവിൽ എൻജിനീയര്‍). മരുമക്കൾ: സുനിൽ പുല്ലൂര്‍ (പിഡബ്ലുഡി ഓവര്‍സിയര്‍), ദാമോദരൻ തണ്ണോട്ട് (ടൂറിസം വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം). സഹോദരങ്ങൾ: തമ്പായി (പടിഞ്ഞാറ്റം കൊഴുവൽ), ചന്ദ്രൻ പാലങ്കി, പരേതനായ ബാലൻ പാലങ്കി.