കെ റെയിൽ സിൽവര്‍ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയ്ക്കെതിരെ കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കെപിസിസിയും തരൂരും തമ്മിൽ ഏറ്റുമുട്ടുന്നത്. പുതിയ റെയിൽപാതയ്ക്കു വേണ്ടി ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണെങ്കിലും പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിശ്ചയദാര്‍ഢ്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 200 കിലോമീറ്റര്‍ വേഗത്തിൽ ഹൈസ്പീഡ് ട്രെയിൻ യാത്ര സാധ്യമാകുന്നതോടെ കേരളത്തിൻ്റെ മുഖച്ചായ മാറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാൽ 60,000 കോടിയോളം ചെലവിൽ വിദേശവായ്പയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്നതാണ് എന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനൊപ്പമായിരുന്നു തരൂരിൻ്റെ നിലപാട്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ ഒപ്പുവെച്ച കത്തിൽ തരൂര്‍ ഒപ്പിടാതിരുന്നതോടെയായിരുന്നു വിവാദം.
Also Read:
പ്രസ്താവനയിൽ ശശി തരൂരിനോട് വിശദീകരണം ചോദിച്ചതായി കെ സുധാകരൻ പറഞ്ഞു. പാര്‍ട്ടി എംപിമാരെല്ലാം പാര്‍ട്ടിയ്ക്ക് വഴിപ്പെടണമെന്ന് കെ സുധാകരൻ പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂര്‍ പാര്‍ട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നല്‍കി.
അതേസമയം, കത്തിൽ പേരില്ല എന്നു കരുതി താൻ കെ റെയിലിനെ അനുകൂലിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നാണ് ശശി തരൂരിൻ്റെ പ്രതികരണം. കെ റെയിൽ പദ്ധതിയെപ്പര്റി വിിശദമായി പഠിക്കാതെ ഈ വിഷയതത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്നും അത്തരത്തിൽ ഒരു പഠനം നടക്കാത്തതിനാലാണ് താൻ കത്തിൽ ഒപ്പു വെക്കാത്തത് എന്നുമായിരുന്നു ശശി തരൂരിൻ്റെ വാക്കുകള്‍.
Also Read:
എന്നാൽ കെ റെയിൽ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതം, സാമ്പത്തിക ബാധ്യത, ജനങ്ങളുടെ ആശങ്കകള്‍ എന്നിവ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സര്‍ക്കാരും ജനപ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെടുന്ന ഫോറം തയ്യാറാക്കണമെന്നും ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള സമീപനമാണ് ഉപകാരപ്പെടുക എന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണടച്ച് ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും തരൂര്‍ പറഞ്ഞു.