എറണാകുളം: കാലടിയിൽ സി.പി.എം-സി.പി.ഐ സംഘർഷത്തിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഘർഷം.
പുതിയകര സ്വദേശികളായ സേവ്യർ, ക്രിസ്റ്റിൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.ഐ ആരോപിച്ചു. ക്രിസ്തുമസ് ആഘോഷവുമായി കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നീട് വീട് കേറി ആക്രമിക്കുകയായിരുന്നു.
നേരത്തെ സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നതിൽ പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. ഇരുവിഭാഗവും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: CPI workers attacked in Kalady