Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ദുരൂഹമായി കൊല്ലപ്പെട്ട അഴീക്കോടന്‍, ക്വട്ടേഷൻ അക്രമത്തിൽ മിഥിലാജും, ഹക്കും; സിപിഎം ശ്രമിച്ചത് കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ: രാഹുൽ

by News Desk
December 25, 2021
in KERALA
0
ദുരൂഹമായി-കൊല്ലപ്പെട്ട-അഴീക്കോടന്‍,-ക്വട്ടേഷൻ-അക്രമത്തിൽ-മിഥിലാജും,-ഹക്കും;-സിപിഎം-ശ്രമിച്ചത്-കോൺഗ്രസിന്‍റെ-തലയിൽ-കെട്ടിവയ്ക്കാൻ:-രാഹുൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ: അഴിക്കോടൻ രാഘവന്‍റെ വരെ മരണത്തിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിന്‍റെ തലയിൽ വെച്ച് രക്തസാക്ഷി രാഷ്ട്രീയത്തിന്‍റെ നൂറ് മേനി കൊയ്യാൻ സിപിഎം ശ്രമിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെ അനുസ്മരിച്ച് എഴുതിയ കുറിപ്പിലാണ് രാഹുൽ മാങ്കൂട്ടം സിപിഎമ്മിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

എടുക്കുമ്പോൾ ഒന്ന് എയ്യുമ്പോൾ നൂറ് കൊള്ളുമ്പോൾ ആയിരം എന്ന പോലെയാണ് പി ടിയുടെ രാഷ്ട്രീയ ശരം. ജീവിച്ചിരിക്കുമ്പോൾ തന്നെ പല കമ്മ്യൂണിസ്റ്റ് നിർമ്മിതികളും വെറും വ്യാജമായ കെട്ടുക്കഥകൾ ആണെന്ന് കാലവും, നേരവും പറഞ്ഞ് തെളിവുകളുടെ ബലത്തിൽ പൊളിച്ചു കളഞ്ഞിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Also Read :
സിപിഐഎമ്മിന്‍റെ കള്ളക്കഥകളിൽ പ്രധാനം രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. അസ്വാഭാവിക മരണമത്രയും രക്തസാക്ഷിത്വത്തോട് ചേർക്കുവാനുളള സിപിഎം ശ്രമങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെയുണ്ടെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. “ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ ആ “രക്ത സാക്ഷി ” നിർമ്മിതിയുടെ കുത്തൊഴുക്കാണ്. ഈ അടുത്ത കാലത്താണ് കപ്പ കച്ചവടവുമായി ബന്ധപ്പെട്ട ഒരു തർക്കത്തിൽ കൊല്ലപ്പെട്ട കൊല്ലം ജില്ലയിലെ ഒരു വയോധികന്‍റെ മരണത്തിന് ശേഷം സാക്ഷാൽ കോടിയേരി തന്നെ ചോദിച്ചു, “എന്തിനു കൊന്നു കോൺഗ്രസ്സെ ?” എന്ന്. അപ്പോൾ തന്നെ മരണമടഞ്ഞയാളിന്‍റെ സഹോദരി അത് വ്യാപാര തർക്കമാണെന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴും കോൺഗ്രസ് അതിന് മറുപടി കൊടുക്കേണ്ടി വരുമായിരുന്നു.” രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

“കായംകുളത്ത് ബ്ലേഡ് മാഫിയയുടെ ആസൂത്രിത കൊലപാതകത്തിൽ കൊല്ലപ്പെട്ട സിയാദിന്‍റെയും, വെഞ്ഞാറമൂട്ടിൽ ക്വട്ടേഷൻ അക്രമത്തിൽ കൊല്ലപ്പെട്ട മിഥിലാജിന്‍റെയും, ഹക്കിന്‍റെയും തൊട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ദുരൂഹമായി കൊല്ലപ്പെട്ട അഴിക്കോടൻ രാഘവന്‍റെ വരെ മരണത്തിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിന്‍റെ തലയിൽ വെച്ച് രക്തസാക്ഷി രാഷ്ട്രീയത്തിന്‍റെ നൂറ് മേനി കൊയ്തെടുക്കുവാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യവും, തെളിവുകളും, നിയമവും നീതിക്കൊപ്പം നിന്നതിനാൽ സിപിഎം ശ്രമങ്ങൾ വിഫലമായി.” രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

Also Read :
ചരിത്രം ആഴത്തിൽ അപഗ്രഥിച്ച് പഠനം നടത്തിയാൽ സഖാവ് സെയ്താലിയെ കൊന്നവനെന്ന് എസ്എഫ്ഐക്കാർ തന്നെ പറഞ്ഞ ശങ്കരനാരായണൻ എന്ന സംഘപരിവാറുകാരനെ, ബാബു എം പാലിശേരി എന്ന പുതിയ പേരിൽ എംഎൽഎ ആക്കിയ സിപിഎം ഇരട്ടത്താപ്പ് തൊട്ട് കൂത്തുപറമ്പുവരെ പുതിയ രാഷ്ട്രീയ വിവാദങ്ങളുടെ വെടിയൊച്ച കേൾക്കാം. അപ്പോൾ പല രക്തസാക്ഷിത്വങ്ങളുടെയും സിപിഎം രാഷ്ട്രീയം നിഗൂഢമായി അനുഭപ്പെടുമെന്നും കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

ജീവിച്ചിരുന്ന കാലത്ത് അയാൾ കുഞ്ഞിരാമന്‍റെ പൊടിപ്പും തൊങ്ങലും വെച്ച രക്തസാക്ഷിത്വ ശ്രമങ്ങളുടെ പൊടിയും, തൊങ്ങലും തുടച്ച് വൃത്തിയാക്കി വ്യക്ത വരുത്തിയ പി ടി. ഇപ്പോഴിതാ മരിച്ച ശേഷം അടുത്ത പൊടി തുടയ്ക്കുന്നെന്ന് പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.

Previous Post

കേരളത്തിൽ 2605 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 46,203

Next Post

ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേര്‍ക്ക്‌ രോഗമുക്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ന്-2605-പേര്‍ക്ക്-കോവിഡ്;-3281-പേര്‍ക്ക്‌-രോഗമുക്തി

ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേര്‍ക്ക്‌ രോഗമുക്തി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.