24 സ്ഥലങ്ങളിൽ ഭീകരപ്രവർത്തനം നടക്കുന്നു എന്നാണ് അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലിങ്ങൾക്കെതിരെ കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണോയെന്ന് തങ്ങൾ സംശയിക്കുന്നെന്നും അബ്ദുൽ സത്താർ പറഞ്ഞു. ഷാന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിനെക്കുറിച്ചാണ് ആംബുലൻസിൽ വന്ന് കലാപമുണ്ടാക്കി എന്ന് പറയുന്നത്. അതേസമയം ഷാന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിലാണെന്നും പോപുലർ ഫ്രണ്ട് നേതാവ് ആരോപിച്ചു.
Also Read :
കലാപം ഉണ്ടാക്കാൻ തങ്ങൾ എന്താണോ ചെയ്യുന്നത് അത് മറ്റുള്ളവരുടെ മേൽ ആരോപിക്കുകയാണ് ബിജെപി ചെയ്യുന്നത്. സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രനെയും അതിന് ചുക്കാൻ പിടിക്കുന്ന വത്സൻ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്ത് ജയിലിലിടണം. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സത്താർ ആരോപിച്ചു.
അതേസമയം രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്ത പ്രതികൾ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇവർ കേരളത്തിന് പുറത്തേക്ക് പോയതിനാൽ സംസ്ഥാത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികൾക്ക് പുറത്ത് നിന്നും സഹായം ലഭിച്ചു. മൊബൈൽ ഫോൺ ഒഴിവാക്കി പ്രതികൾ സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
Also Read :
ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപി ഐ പ്രവർത്തകരെയും സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്യുകയും സഹായം നൽകുകയും ചെയ്തവാണ് ഇവർ. നിലവിൽ ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.