ഉപ്പുതോട്: പി.ടി തോമസ് ഇടുക്കിയുടെ അഭിമാനമെന്ന് ഇടുക്കി ബിഷപ്പ് മാർ നെല്ലിക്കുന്നേൽ. പി.ടി തോമസിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പി.ടി തോമസിനെ സ്നേഹിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങൾ കാഴ്ചവെച്ച് ആകസ്മികമായാണ് പി.ടി തോമസ് വിടപറഞ്ഞത്.
അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം പുതുതലമുറയ്ക്ക് മാതൃകയും അഭിമാനവുമായി നിലകൊള്ളുമെന്നും ബിഷപ്പ് മാർ നെല്ലിക്കുന്നേൽ പറഞ്ഞു. സി.എസ്.ഐ ബിഷപ്പ് വി.എസ് ഫ്രാൻസിസും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Content Highlights: Idukki Bishop Mar Nellikunnel on latePT Thomas