പി ടിയെ സ്‌നേഹിച്ച അനേകായിരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇടുക്കിക്ക് അഭിമാനിക്കാവുന്ന രീതിയില്‍ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങള്‍ കാഴ്ചവെച്ച പി ടി തോമസ് യാദൃച്ഛികമായി വേര്‍പെട്ട് പോയി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം പുതുതലമുറക്ക് മാതൃകയും അഭിമാനവുമായി നിലകൊള്ളും. മികച്ച സാമാജികനായി അദ്ദേഹം എല്ലാവരുടെയും മനസ്സില്‍ നിലകൊള്ളുമെന്നും ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
Also Read :
സി എസ് ഐ ബിഷപ് വി എസ് ഫ്രാന്‍സിസും പി ടിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. പി ടി യുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. മൂവാറ്റുപുഴയിലും തൊടുപുഴയിലും ആയിരങ്ങളാണ് പി ടിയ്ക്ക് ആദരാഞ്ജലികളർപ്പിക്കാനെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് പി ടിയെ തൊടുപുഴ സ്വീകരിച്ചത്. കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെ എത്തിയിരുന്നു.
Also Read :
തൊടുപുഴയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. നേരത്തെ പ്രതീക്ഷിച്ചതിൽ നിന്ന് വൈകിയതിനാൽ കൊച്ചിയിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റും, എറണാകുളം ഡിസിസിയിൽ 20 മിനിറ്റും പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ മുഖ്യമന്ത്രിയും അന്തിമോപചാരം അർപ്പിക്കും.