നടവയൽ: വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്കായുള്ള കനവ് ബദൽ വിദ്യാഭ്യാസ കേന്ദ്രത്തിൻറെ സ്ഥാപകരിലൊരാളായകൊച്ചു പൂവത്തിങ്കൽ ഷേർളി മേരി ജോസഫ് (62) അന്തരിച്ചു.എഴുത്തുകാരനും കനവിൻറെസ്ഥാപകനുമായ കെ.ജെ ബേബിയാണ് ഭർത്താവ്.
പുൽപ്പള്ളി പഴശ്ശിരാജ കോളേജ് അധ്യാപികയായിരുന്നു.ജോലിയിൽ നിന്ന് സ്വയം വിരമിച്ച ശേഷം കനവിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഗീതി, ശാന്തി എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.