ആശംസ പോസ്റ്റ് കഴിഞ്ഞ് 40 മിനിട്ട് പിന്നിട്ടപ്പോഴാണ് (12.48 പിഎം) തരൂർ പിടി തോമസിന് ആദരാഞ്ജലികളർപ്പിച്ച് പോസ്റ്റിട്ടത്. എന്നാൽ ഈ പോസ്റ്റിന് താഴെയും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. ആരെ കാണിക്കാനാണ് ഇപ്പോൾ ഇത്തരമൊരു പോസ്റ്റെന്നാണ് കോൺഗ്രസുകാർ തരൂരിനോടായി ചോദിച്ചത്.
Also Read :
ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരണപ്പെട്ടത്. മരണ വാർത്ത പുറത്ത് വന്നതോടെ, വയനാട് എംപി രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയ നേതാക്കളെല്ലാം സോഷ്യൽ മീഡിയയിലൂടെ പിടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്നാൽ ഇ സമയത്താണ് (12.09 പിഎം) സഞ്ജുവിനും ഭാര്യയ്ക്കും വിവാഹ ആശംസകൾ നേർന്ന് ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ രോഷത്തിന് ഇടയായത്.
അതേസമയം 11.50 ന് തന്നെ ട്വിറ്ററിലൂടെ ശശി തരൂർ പിടി തോമസിന് ആദരാഞ്ജലികൾ നേർന്നിരുന്നു. ഇത് പരിഗണിക്കാതെയാണ് ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എവിടെ എന്ത് വിഷയം ഉണ്ടായാലും ഫേസ്ബുക്കിൽ പോസ്റ്റിടുന്ന തരൂർ പിടി മരിച്ചത് അറിഞ്ഞില്ലേയെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.
Also Read :
“പിടി തോമസ് എന്ന ഒരു നേതാവ് മരണപ്പെട്ട വിവരം അറിഞ്ഞോ??. അത് കഴിഞ്ഞ് പോരെ സഞ്ജുവിന് ആശംസകൾ അറിയിക്കൽ. വളരെ മോശം”. കോണ്‍ഗ്രസ്സ് എന്ന ത്രിവര്‍ണ്ണപതാകയുടെ കീഴില്‍ ആണ് താങ്കളൊരു എംപി ആയത്. തലമറന്നെണ്ണതേക്കരുത്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും അനവസരത്തിലുളള ഈ പോസ്റ്റ് എങ്കിലും ഒഴിവാക്കാമായിരുന്നു…”, “കോൺഗ്രസ് നേതാവും സഹപ്രവർത്തകനുമായ പിടിതോമസിന്റെ മരണം രാഷ്ട്രീയ വിത്യാസമില്ലാതെ എല്ലാവരും അനുശോചനം അറിയിച്ചിട്ടും താങ്കൾ അറിഞ്ഞില്ലയോ ശശി, കഷ്ടം” തുടങ്ങിയ കമന്റുകളാണ് ശശി തരൂരിന്റെ പോസ്റ്റിന് താഴെ വരുന്നത്.