കൊച്ചി> കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ വ്യവസായ മന്ത്രി പി രാജീവ് അനുശോചിച്ചു.
ദീർഘകാലത്തെ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. മണ്ഡലത്തിലെയും മറ്റ് പൊതുവിഷയങ്ങളും പഠിച്ച് മികച്ച രീതിയിൽ സഭക്കകത്ത് ഇടപെടൽ നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പി രാജീവ് പറഞ്ഞു.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പി ടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി പറഞ്ഞു.