നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പിടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പിടി.
Also Read :
പിടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി. വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് അനുശോചനക്കുറിപ്പിലൂടെ പറഞ്ഞു.
അർബുധ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ ഇന്ന് രാവിലെയാണ് അന്തരിച്ചത്. വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. നാല് പ്രാവശ്യം എംഎൽഎയും ഒരു തവണ എംപിയുമായിരുന്നും അദ്ദേഹം.
Also Read :
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് എക്കാലവും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് പി ടി തോമസ്. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് 2016ലും 2021ൽ തൃക്കാക്കരയിൽ നിന്നും ജയിച്ചു. 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എം പിയായി.