പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു. “സംസ്ഥാന സമിതിയിലെ 74ൽ അധികം പേരുടെ പിന്തുണയുള്ളതിനാൽ ഔദ്യോഗിക പക്ഷം ഞങ്ങളാണ്. പാർട്ടി പിളർത്താൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഗണേഷുമായി ഒരുമിച്ച് പോകാനാണ് താൽപര്യം. അതിനുള്ള ശ്രമം തുടരുകയാണ്. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുത്” – എന്നും അവർ പറഞ്ഞു.
ഗണേഷിൻ്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളിൽ നിന്ന് പരാതി നേരത്തെ തന്നെ ഉയരുന്നുണ്ട്. കുടുംബപരമായ കാര്യങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഗണേഷ് കുമാറിനെതിരായ അഭിപ്രായങ്ങൾ പറഞ്ഞാൽ അത് വ്യക്തിപരമായി മാറുമെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി.
ഗണേഷ് പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണ ഞങ്ങൾക്കുണ്ട്. ഗണേഷ് പാർലമെൻ്ററി നേതാവായി തുടരും. പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പിഎസ്സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കുമെന്നും ഉഷ കൂട്ടിച്ചേർത്തു.