തൃശൂർ> തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. തൃശൂർ എംഎൽഎ റോഡിൽ പുഴയ്ക്കൽ പാടത്തിനടുത്ത കാനാലിലാണ് മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സമീപത്തെ ശാന്തിഘട്ടിൽ ബലിയിടാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണമാരംഭിച്ചു.















