സ്വകാര്യ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് കൊവിഡ് 19 വാക്സിൻ സ്വീകരിച്ച വിവരാവകാശ പ്രവര്‍ത്തകനായിരുന്നു ഹര്‍ജിക്കാരൻ. എന്നാൽ നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹര്‍ജിയുമായി എത്തിയതെന്നായിരുന്നു ഇന്ന് കോടതിയുടെ പ്രതികരണം. “എന്‍റെ അഭിപ്രായത്തിൽ മറ്റെന്തോ ലക്ഷ്യത്തിനായി സമര്‍പ്പിച്ച ഒരു നിസ്സാരമായ ഹര്‍ജിയാണിത്. ഹര്‍ജിക്കാരന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഞാൻ ശക്തമായി സംശയിക്കുന്നു. ഇത് പ്രശസ്തിയ്ക്കു വേണ്ടിയുള്ള നീക്കമാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. അതിനാൽ കനത്ത പിഴയോടു കൂടി തള്ളിക്കളയേണ്ട ഹര്‍ജിയാണിത്.” കോടതി വ്യക്തമാക്കി.
Also Read:
സ്വകാര്യ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് പണം കൊടുത്ത് വാക്സിൻ സ്വീകരിച്ച മുതിര്‍ന്ന പൗരനായിരുന്നു ഹൈക്കോടതിയിൽ ഹര്‍ജിയുമായി എത്തിയത്. വാക്സിൻ സ്വീകരിച്ചതിനു തെളിവായി ഇദ്ദേഹത്തിന് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും അടങ്ങിയ വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ഇദ്ദേഹം ഹര്‍ജിയുമായി എത്തിയത്. പല മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇദ്ദേഹത്തിൻ്റെ ഹര്‍ജി. വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഉത്തരവിടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Also Read:
പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത വാക്സിൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെന്നും കൂടാതെ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജനറേറ്റ് ചെയ്യാൻ കൊവിൻ പ്ലാറ്റ്ഫോമിൽ പ്രവേശനം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ സര്‍ട്ടിഫിക്കറ്റ് ഹര്‍ജിക്കാരൻ്റെ സ്വകാര്യ സ്വത്താണെന്നും ഇദ്ദേഹത്തിന് ഇതിൽ അവകാശങ്ങളുണ്ടെന്നും ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ. അജിത് ജോയ് വാദിച്ചു. വാക്സിനു പണം നല്‍കിയത് ഹര്‍ജിക്കാരനായതിനാൽ പ്രധാനമന്ത്രിയുടെ ചിത്രം ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കി വാക്സിനേഷൻ്റെ പ്രശംസ നേടാൻ ഭരണകൂടത്തിന് അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.