തിരുവനന്തപുരം: ആലപ്പുഴയിൽ ബി.ജെ.പി.- എസ്.ഡി.പി.ഐ. നേതാക്കൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശവുമായി പോലീസ് മേധാവി അനിൽകാന്ത്.ഏതുതരംസാഹചര്യവുംനേരിടാൻ തയ്യാറായി നിൽക്കാൻ സായുധ ബറ്റാലിയനുകൾക്ക് നിർദേശം നൽകി.
ഒരു ബറ്റാലിയനിൽ കുറഞ്ഞത് രണ്ട് പ്ലാറ്റൂണുകളെയെങ്കിലും തയ്യാറാക്കി നിർത്തണമെന്നാണ് നിർദ്ദേശം. പോലീസ് ആസ്ഥാനത്തുനിന്ന് അടിയന്തര നിർദ്ദേശം ലഭിച്ചാൽ അഞ്ചുമിനിറ്റിനുള്ളിൽ നീങ്ങാൻ പറ്റുന്ന രീതിയിൽപ്ലാറ്റൂണുകൾ സജ്ജരായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
കലാപം നേരിടാനുള്ള ഉപകരണങ്ങൾ സഹിതമാണ് തയ്യാറകേണ്ടത്. ഇതിന് പുറമെ പോലീസുകാരുടെ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്താനും അവധിയിലുള്ളവരെ തിരികെ വിളിക്കാനും ക്രമസമാധാനനില കണക്കിലെടുത്ത് ഇന്നലെ പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
Content Highlights:Murders in Alappuzha: be ready to face any situation says dgp to police