ആലപ്പുഴ> കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ ഇരട്ടകൊലപാതകങ്ങളെ തുടർന്ന് കലക്ടറേറ്റിൽ ചേരാനിരുന്ന സർവ്വകക്ഷിയോഗം നാളെക്ക് മാറ്റി. ഇന്ന് മൂന്നിന് ചേരാനിരുന്ന യോഗമാണ് നാളെക്ക് മാറ്റിയത്.
ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയച്ചതിനെ തുടർന്നാണ് നാളെക്ക് മാറ്റിയത്.
അതേസമയം കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം പൊതുദർശനത്തിനായി ആലപ്പുഴ ബാർ അസോസിയഷൻ ഓഫീസിൽ എത്തിച്ചു.
എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ 2 ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.