പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ.ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടിൽ ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ടായിരുന്നു.ഇതോടെയാണ്പുലിയിറങ്ങിയെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചത്. പിന്നാലെ പുലിയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനുശേഷം കാണാതായ ആടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് പുലിയിറങ്ങിയതായി ഇവർ ഉറപ്പിച്ചത്.
പരാതിയുമായി ഡിഎഫ്ഒഓഫിസിൽ നാട്ടുകാർ എത്തിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ആവശ്യവും ഡിഎഫഒ അംഗീകരിച്ചതായാണ് വിവരം.
Content Highlights:tiger scare at mannarkkad forest department initiates investigation














