ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും വാർത്താക്കുറിപ്പിലൂടെ കാനം പറഞ്ഞു. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃവും നാണക്കേടും തോന്നുന്നുവെന്ന് കേരള വ്യക്തമാക്കി.
നിയമം ആരു കയ്യിലെടുക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണങ്ങൾ ഉണ്ടാകരുത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വേണം. നിലവിലെ സംവത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു.
നിർഭാഗ്യകരമായ രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിൻ്റെ മൂല്യശേഷണങ്ങളാണ് അടയാളപ്പെടുത്തുന്നത്. അവ കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങൾ അല്ലെന്നും ഗവർണർ പറഞ്ഞു.
12 മണിക്കൂറിനിടെ ആലപ്പുഴ ജില്ലയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി അമ്പതോളം പേർ കസ്റ്റഡിയിലായി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലയ്ക്ക് പിന്നാലെയാണ് ഒബിസി മോര്ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ വെച്ചാണ് കൊലപാതകം. പുലർച്ചെ പ്രഭാത സവാരിക്ക് തയ്യാറെടുക്കുന്നതിനിടെ അക്രമി സംഘം വീട്ടിൽ കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആലപ്പുഴ നിയോജകമണ്ഡലത്തിലേക്ക് മത്സരിച്ച നേതാവാണ് കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്.
ശനിയാഴ്ച രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ മണ്ണഞ്ചേരി പൊന്നാട് വച്ചാണ് കാറിലെത്തിയ സംഘം ഷാനെ ആക്രമിച്ചത്. ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.