തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്.യു.വി. മോഡലായ ഥാര്‍ ലേലത്തിൽപ്പോയി. എറണാകുളം സ്വദേശിയാണ് വാഹനം ലേലത്തിൽ വിളിച്ചത്. ഇരുപത്തൊന്നുകാരനായ അമൽ മുഹമ്മദിന് സമ്മാനമായി നൽകാൻ പിതാവാണ് ഥാർ ലേലത്തിൽ പിടിച്ചത്.
വാഹനം ലേലത്തിൽപ്പിടിക്കാൻ ഒരാകൾ മാത്രമേ എത്തിയിരുന്നുള്ളുവെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന വിലയായ പതിനഞ്ച് ലക്ഷത്തിൽ നിന്ന് പതിനായിരം രൂപ കൂടുതൽ വിളിച്ചാണ് ഇവർ വാഹനം സ്വന്തമാക്കിയതെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. കിഴക്കേ നടയിലാണ് ലേലം നടപടികൾ നടന്നത്.
updating….