ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. സാക്ഷി വിസ്താരം വിചാരണ കോടതിയിൽ അവസാന ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് ദിലീപ് പിൻവലിച്ചത്.
ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന നടൻ ദിലീപന്റെ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു., എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്.