ന്യൂഡൽഹി> കെ റെയിൽ വിഷയത്തിൽ ഇടത് എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. വികസന പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയിൽവേ നിൽക്കരുതെന്ന് ആവശ്യപ്പെട്ടു.
കെ റെയിൽ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിമെന്നും റെയിൽ മന്ത്രിയെ ബോധ്യപ്പെടുത്തി.
ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു റെയിൽ മന്ത്രിക്ക് നിവേദനം നൽകി. പാർലമെന്റ് മന്ദിരത്തിലെ റെയിൽ മന്ത്രിയുടെ ഓഫിസിൽ കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു. എംപിമാരായ എളമരം കരിം, ജോണ് ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു