ശബരിമലയിലേക്ക് കരിമല വഴിയുള്ള കാനനപാത തീത്ഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ.
നിലവിലുള്ള നിയന്ത്രണം ലംഘിച്ച് കാനന പാതയിലൂടെയുള്ള ശബരിമല യാത്രയിൽ ദേവൻ പങ്കെടുത്തു. വിശ്വാസികൾ ഭരിക്കുന്ന നാടായി കേരളം മാറണം. കാനന പാത തുറന്നു കിട്ടുന്നതിലൂടെ മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരു യാത്രയുടെ തുടക്കമാണിതെന്ന് ദേവൻ പറഞ്ഞു.
ഇവിടുത്തെ പ്രശ്നം വിശ്വാസികളും അവിശ്വാസികളും തമ്മിലാണ്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നശേഷം എന്തെല്ലാം കഷ്ടപ്പാടുകളാണ് അയ്യപ്പന്മാര്‍ സഹിച്ചത്. നമ്മളെല്ലാം കണ്ടതാണ്. 2026ൽ ഇവിടുത്തെ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തിൽ അധികാരത്തിൽ വരുമെന്ന വിശ്വാസത്തോടെ പ്രവര്‍ത്തിക്കണം
70 വര്‍ഷമായി ഇവിടുത്തെ വിശ്വാസികൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ ഹിന്ദു ഐക്യം ആവശ്യമാണ്. ആവശ്യം ഭരണ മാറ്റമാണ്. അതുകൊണ്ട് മാത്രമേ പരിഹാരം കാണാൻ സാധിക്കൂ. വിശ്വാസികൾ ഭരിക്കുന്ന നാടായിരിക്കണം കേരളം. ഇവിടെ ഭരിക്കുന്നവര്‍ മണ്ടന്മാരാണെന്നാണ് ഇവിടെ ഒരു സ്വാമിജി പറഞ്ഞത്. എന്നാൽ അവര്‍ മണ്ടന്മാരല്ല. അവര്‍ മണ്ടന്മാരാക്കുന്ന നമ്മളാണ് മണ്ടന്മാര്‍- ദേവൻ പറഞ്ഞു.