46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ ഉൾപ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയുമാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പഴയ ജില്ലാ കമ്മിറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കുകയും ചെയ്തു. രണ്ട് പേർ സ്വയംമാറി നിന്നപ്പോൾ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നെന്ന് നേതാക്കൾ വ്യക്തമാക്കി. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിന് പിന്നാലെ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പിഎൻ ബാലകൃഷ്ണൻ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്.
Also Read :
പുതിയ ജില്ലാ കമ്മിറ്റിയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു ബാലകൃഷ്ണന്റെ ഇറങ്ങിപ്പോക്ക്. പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പി എന്‍ ബാലകൃഷ്ണന് നേതൃത്വത്തെ അറിയിച്ചെന്നും റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ അവിടെ ഇരിക്കേണ്ട കാര്യമില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതിൽ അതൃപ്തി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ലെന്നും കാര്യമില്ലാതെയാണ് ഒഴിവാക്കിയതെന്നുമാണ് ബാലകൃഷ്ണൻ പറയുന്നത്. പാര്‍ട്ടിയുമായുള്ള ബന്ധം തുടരും. എന്നാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read :