വ്യവസായികൾ ധൈര്യത്തോടെ കേരളത്തിൽ പണം മുടക്കുന്ന അവസ്ഥ ഉണ്ടാകണം. കേരളം വ്യവസായ സൗഹൃദമാണെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രചരിപ്പിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമാണെന്ന് ലുലു മാൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ ശ്രമിക്കുമ്പോൾ ദ്രോഹ മനസ്ഥിതിയുള്ള ചിലര്‍ തടസം സൃഷ്ടിക്കുകയാണെന്നും അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ചുരുങ്ങിയ കാലയളവിൽ ആയിരം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അമ്പത് കോടിയിൽ അധികം നിക്ഷേപിക്കുന്നവര്‍ക്ക് എല്ലാ പേപ്പറുകളും ശരിയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകും. അതിനായി നിയമം പാസാക്കിയിട്ടുണ്ട്. എംഎസ്എംഇ സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം കേരളത്തിന് അടുത്തയിടെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനും നൽകിയ നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. വിശദമായി പഠിക്കാതെ സിൽവർ ലൈനെ എതിർക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.