പോസിറ്റീവാകുന്നവരുടെ ഫലം ജനിത ശ്രേണീകരണത്തിനയ്ക്കും. അതേസമയം, എറണാകുളത്തും തിരുവനന്തപുരത്തും ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഉയർന്ന കൊവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കേരളത്തിൻ്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ആദ്യ റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നിന്നും ദോഹ വഴി ചെന്നൈയിൽ എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന തുടരുകയാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം അറിയിച്ചു. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും കൂടുന്നതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജാഗ്രതയിൽ തുടരുകയാണ്.
നാല് പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ് ബുധനാഴ്ച അറിയിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് വകഭേദം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ആദ്യ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. രോഗം ബാധിച്ച വ്യക്തിയുടെ ഭാര്യയും ഭാര്യയുടെ അമ്മയ്ക്കുമാണ് ഒമിക്രോൺ ബാധിച്ചത്. മറ്റു രണ്ടു പേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും മറ്റൊരാൾ യുകെയിൽ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശിയുമാണ്.
യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കേരളത്തിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് അബുദാബി വഴിയാണ് ഇയാൾ കേരളത്തിൽ എത്തിയത്. കഴിഞ്ഞ ആറാം തീയതി എത്തിഹാദ് വിമാനത്തിലാണ് രോഗി എത്തിയത്. ആദ്യ പരിശോധനയിൽ നെഗറ്റിവ് ആയിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവിനുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവർ.
ബ്രിട്ടനിൽ നിന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയായ യുവതി, കോംഗോയിൽ നിന്നും കൊച്ചിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയം പേരൂർ സ്വദേശി, ബ്രിട്ടനിൽ നിന്ന് കൊച്ചിയിൽ എത്തി കഴിഞ്ഞ ഞായറാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ആളുടെ ഭാര്യ, ഇവരുടെ ഭാര്യാമാതാവ് എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.