Also Read :
വിഷാംശം ഉള്ളിൽ ചെന്നതിനെ തുടര്‍ന്ന് താന്‍ ചികിത്സയിലായിരുന്നുവെന്നും തിരുവനന്തപുരത്തും വെല്ലൂരിലും ചികിത്സ നടത്തിയതായുമാണ് ആരോപണം. ഇതിന്റെ ഭാഗമായി കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.
വിഷബാധ തന്റെ നാഡികളേയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിൽ സ്ലോ പോയിസൺ ആണ് നൽകിയത്. ഇത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകള്‍ അതിജീവനത്തിന് ശേഷം നൽകുമെന്നും സരിത എസ് നായരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read :
2015ലെ കൈയ്യേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകുവാന്‍ എത്തിയതായപ്പോഴായിരുന്നു വെളിപ്പെടുത്തലുണ്ടായത്. ആറ് വര്‍ഷങ്ങള്‍ക്ക് മുൻപ് ജൂലൈ മാസം 18ന് രാത്രി 12 മണിക്കായിരുന്നു അന്നത്തെ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
ബന്ധുവിന്റെ ഒപ്പം തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന സരിത കരിക്കകം ഭാഗത്ത് വച്ച് വിശ്രമിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ കാറിന്റെ ചില്ല് തകര്‍ക്കുകയും വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
Also Read
:
അക്രമികളെ ഭയന്ന് മുന്നോട്ടെടുത്ത വാഹനം തട്ടി രണ്ട് പേര്‍ക്ക് പരിക്ക് പറ്റുകയും തുടര്‍ന്ന് സരിതയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുക്കുകയുമായിരുന്നു. പിന്നീട്, കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാകുകയായിരുന്നു.