മലപ്പുറം > കേരളത്തിന് അതിവേഗ റെയിൽ പദ്ധതി ആവശ്യമാണെന്ന് ഇ ശ്രീധരൻ പൊന്നാനിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ റെയിലിൽ പദ്ധതിയിൽ സർക്കാർ സഹായം തേടിയാൽ സഹകരിക്കും. നിലവിലെ ആസൂത്രണത്തിൽ പുനരാസൂത്രണം വേണം.
തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പലതും പഠിക്കാനായി. രാഷ്ട്രീയക്കാരനായല്ല, ബ്രൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ടീയത്തിൽ സജീവമാകാൻ ഇല്ല. കേരളത്തിലെ ബിജെപിയിൽ പല കാര്യത്തിലും തിരുത്തലുകൾ വേണം. തിരുത്താതെ രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.