ഇല്ലെങ്കിൽ പോകേണ്ടത് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കാണ്. വിവേക്, ആയിഷ എന്നീ ഫുഡ് ബ്ലോഗർമാരാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുത്തുന്നത്. നാഗ്പൂരിലെ വാക്കേഴ്സ് സ്ട്രീറ്റിലുള്ള ഓൾ എബൗട്ട് ഇഡ്ലി എന്ന സ്ഥലത്താണ് കറുത്ത ഇഡ്ഡലി ലഭിക്കുന്നതെന്നാണ് ഫുഡ് ബ്ലോഗർമാർ പറയുന്നത്.
ഇവർ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരാൾ കറുത്ത നിറത്തിലുള്ള ഇഡ്ഡലി മാവ് കുഴിയുള്ള ഒരു പാത്രത്തിലേക്ക് പകർത്തുന്നത് കാണാം. ആവികൊള്ളിക്കുന്ന പാത്രത്തിൽ പാകം ചെയ്ത ഇഡ്ഡലി ഒരു പാത്രത്തിലേക്ക് പകർത്തുന്നതാണ് അടുത്ത രംഗം. കറുത്ത നിറത്തിലാണ് ഇഡ്ഡലി തയ്യാറാക്കിയിരിക്കുന്നത്. പാകം ചെയ്ത ഇഡ്ഡലിയിൽ കുറച്ച് നെയ്യ് ഒഴിച്ച് മുകളിൽ അല്പം മുളക് പൊടി വിതറി, തേങ്ങാ ചട്ണിക്കൊപ്പം വിളമ്പുന്നതാണ് വീഡിയോ.
“കറുത്ത ഇഡ്ഡലി. അതൊരു ഡിടോക്സ് ഇഡ്ഡലിയാണ്. ഗർഭിണികൾക്കുള്ളതല്ല,” എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. 1 ദശലക്ഷത്തിലധികം വ്യൂ നേടിയ വീഡിയോയ്ക്ക് കീഴിൽ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുകയാണ്. “ബ്രോ, ദയവായി ഇഡ്ഡലി ശല്യം ചെയ്യുന്നത് നിർത്തൂ,” എന്നാണ് ഒരാളുടെ കമന്റ്. ‘ഇത് ഒരു ലോഹ സ്ക്രബ് പോലെയാണല്ലോ’ എന്നാണ് ഒരാളുടെ കമന്റ്. “ഇത് തേച്ചു കുളിക്കാൻ പറ്റുമോ?” എന്നാണ് മറ്റൊരാളുടെ പരിഹാസം നിറഞ്ഞ കമന്റ്.