പെൺകുട്ടികൾ ആൺ വസ്ത്രമണിഞ്ഞാൽ അവസാനിക്കുന്നതാണോ സത്രീ വിവേചനമെന്നും മുജീബ് റഹ്മാൻ ചോദിച്ചു. ബാലുശ്ശേരി ഗവ ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍ നടത്തുന്ന ‘ജെന്‍റർ ന്യൂട്രല്‍ യൂണിഫോം’ പ്രഖ്യാപന പരിപാടിയുടെ സാഹചര്യത്തിലാണ് വിമർശനം. “ഒരേ സ്വാതന്ത്ര്യം ഒരേ സമീപനം” എന്ന പേരിൽ നടത്തുന്ന പ്രഖ്യാപനമാണ് കൗതുകവും അതിലേറെ പരിഹാസ്യവുമായ ഈ ചോദ്യമുയർത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പദ്ധതിക്കെതിരെ അദ്ദേഹം ചോദ്യങ്ങൾ ഉയർത്തിയത്.
Also Read :
സച്ചിൻ ദേവ് എം എൽ എ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. “സച്ചിൻ ദേവ് മുണ്ടുടുത്തും ആർ ബിന്ദു സാരിയുടുത്തും നടത്തുന്ന ഈ പരിപാടിയിൽ പാവം വളർന്നുവരുന്ന പെൺകുട്ടികൾക്കുമേൽ ആൺവേഷം കെട്ടിയേൽപ്പിച്ച് ജെന്‍റർ ഈക്വാലിറ്റി പ്രഖ്യാപിക്കുന്നവർ, കേരളത്തിലെ കാമ്പസുകളിൽ നിന്നും യൂണിഫോമിന്‍റെ മറപിടിച്ച് ലിബറലിസം ആവിഷ്കരിച്ച് തുടങ്ങാമെന്നാണ് വ്യാമോഹിക്കുന്നത്. ഇത് പരിഹാസ്യമാണെന്നതിലുപരി ക്രൂരവും അനീതിയുമാണ്. അതിലുപരി സ്ത്രീ ഐഡൻ്റിറ്റിക്ക് നേരെയുള്ള കയ്യേറ്റമാണ്.” ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പറയുന്നു.
Also Read :
വസ്ത്രത്തിലും ഭക്ഷണത്തിലുമുള്ള വൈവിധ്യങ്ങൾ ഇല്ലാതാക്കുക എന്നത് ഏകാത്മക ദേശീയതയുടെ വക്താക്കളായ സംഘ്പരിവാർ അജണ്ടയാണ്. എത്ര പെട്ടെന്നാണ് സംഘ് അജണ്ട ഇടത് അജണ്ടയായി മാറുന്നതെന്നും മുജീബ് റഹ്മാൻ ചോദിക്കുന്നു. നാട്ടുകാർ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. “പവിത്രമായ കുടുംബ സാമൂഹ്യ ഘടനയിൽ ആശയപരമായി പരാജയപ്പെടുന്ന ലിബറൽ ജീവിത സംസ്കാരം നാട്ടിലെ പൊതുകമ്മറ്റികൾ വഴി സ്കൂൾ കുട്ടികളിലേക്ക് വരെ ഒളിച്ച് കടത്താനാരംഭിച്ചിരിക്കുന്നു.” എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവാസാനിക്കുന്നത്.