സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭ അധ്യക്ഷനുമായ പിജെ വർഗീസാണ് നിലവിൽ പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ ചെയർമാൻ. ഇദ്ദേഹത്തിന് രണ്ട് വർഷം കൂടി കാലാവധിയുണ്ട്. ഈ സാഹചര്യത്തിൽ തന്നെയാണ് ജാസി ഗിഫ്റ്റിനെ ചെയർമാനാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തത്.
Also Read :
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ശേഷം മാത്രമേ ശുപാർശ നടപ്പാക്കാവൂ എന്ന് ജില്ലയിൽ നിന്നുള്ള നേതാക്കൾ നിർദേശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജനുവരി 12-14 തീയതികളിലാണ് ഇവിടെ സമ്മേളനം. ഇത് നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ പിന്നീടാകും തീരുമാനിക്കുക.
Also Read :
ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി പ്രതികരിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് പി ജെ വർഗീസിന്റെ പ്രതികരണം. 2019ലായിരുന്നു വർഗീസ് കോർപറേഷൻ ചെയർമാനായി ചുമതലയേറ്റത്.