ലണ്ടൻ> ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം യുകെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ ആഴ്ച മുതൽ ബൂസ്റ്റർ വാക്സിൻ ഡോസുകൾ നൽകാനിരിക്കെയാണ് ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്.
ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന യുകെയിൽ ഏപ്രിൽ അവസാനത്തോടെ 25000നും 75000നും ഇടയിൽ മരണമുണ്ടാകുമെന്ന് പ്രവചിക്കുന്ന പഠനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.