ഇടുക്കി> മഴ കുറഞ്ഞതോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പിൽ കുറവ്. നിലവിൽ 2400.56 അടിയായി. ശേഷിയുടെ 97.08 ശതമാനം ജലമുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസം 87.32 ശതമാനമായിരുന്നു. സംഭരണിയിലേക്കുള്ള നീരൊഴുക്കിലും കുറവുവന്നു.
ദിവസം 54.70 ലക്ഷം ഘനമീറ്റർ ഒഴുകി എത്തുമ്പോൾ ഉൽപാദനശേഷം 98.34 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നു. മൂലമറ്റത്ത് വൈദ്യുതോൽപാദനം 147.73 ലക്ഷം യൂണിറ്റാണ്.